ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും
Friday, December 22, 2023 9:22 PM IST
പട്ടാമ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും. പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് സ്വദേശി ശിവനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
പിഴതുക പെൺകുട്ടിക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.