ഗാ​സ‌‌​യി​ൽ ഇ​ന്നു മു​ത​ൽ വെ‌‌​ടി​നി​ർ​ത്ത​ൽ; ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കും
ഗാ​സ‌‌​യി​ൽ ഇ​ന്നു മു​ത​ൽ വെ‌‌​ടി​നി​ർ​ത്ത​ൽ;  ബ​ന്ദി​ക​ളെ  മോ​ചി​പ്പി​ക്കും
Friday, November 24, 2023 3:19 AM IST
ജ​റു​സ​ലെം: ഗാ​സ‌‌‌​യി​ൽ ഇ​സ്ര‌​യേ​ൽ - ഹ​മാ​സ് വെ‌‌​ടി​നി​ർ​ത്ത​ൽ ഇ​ന്ന് രാ​വി​ലെ മു​ത​ൽ നി​ല​വി​ൽ വ​രും. എ​ന്നാ​ൽ യു​ദ്ധം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും വെ​ടി​നി​ർ​ത്ത​ൽ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞാ​ലു​ട​ൻ പോ​രാ​ട്ടം തീ​വ്ര​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ല​പാ​ട്.

പ്രാ​ദേ​ശി​ക സ​മ‌‌​യം ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വെ‌‌​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.​വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച നാ​ലു ദി​വ​സ​വും എ​ല്ലാ ന​ട​പ​ടി​ക​ളും ഹ​മാ​സും ഇ​സ്ര‌​യേ​ൽ സൈ​ന്യ​വും നി​ർ​ത്തി​വ‌​യ്ക്കും.

ഖ​ത്ത​റി​നും ഈ​ജി​പ്തി​നും ന​ന്ദി പ​റ​ഞ്ഞ ഹ​മാ​സ് വ​ക്താ​വ് ഉ​സാ​മ ഹം​ദാ​ൻ ക​രാ​ർ ഇ​ത്ര​യും വൈ​കാ​ൻ കാ​ര​ണം നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ല​പാ​ടു​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ചു.സ്ത്രീ​ക​ളും കു‌​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള 13 ബ​ന്ദി​ക​ളെ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഹ​മാ​സ് മോ​ചി​പ്പി​ക്കും. ഇ​വ​രെ മോ​ചി​പ്പി​ച്ചാ​ലു‌​ട​ൻ 39 പാ​ല​സ്തീ​ൻ ത‌‌​ട​വു​കാ​രെ ഇ​സ്ര​യേ​ൽ മോ​ചി​പ്പി​ക്കും.
Related News
<