കേരളം ബിജെപിക്ക് പാകപ്പെട്ടു കഴിഞ്ഞു :കെ സുരേന്ദ്രന്
Saturday, June 29, 2024 9:48 PM IST
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ മുന്നേറ്റം വ്യക്തമാക്കുന്നത് കേരളവും ബിജെപിക്കനുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്നാണെന്ന് ബിജപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ഒരു സീറ്റില്‍ ജയിക്കുവാനും ഒന്നിലധികം സീറ്റുകളില്‍ ജയത്തിനടുത്തെത്തിയതും 20 ശതമാനത്തിനടുത്ത് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചതും ഇതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 60 നിയമസഭ മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് 35,000 മുതല്‍ 75000 വരെ വോട്ടുകള്‍ ലഭിച്ചുവെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടിക്ക് നടത്താന്‍ കഴിഞ്ഞതെന്നും സുരേന്ദ്രന് പറഞ്ഞു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അടിസ്ഥാന വോട്ടുകളും കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഇത് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റ മുണ്ടാക്കാന്‍ പാർട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ കൊള്ളയ്ക്കെതിരെ ബിജെപി നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടു. പിണറായി വിജയനും പാര്‍ട്ടിക്കാരും നടത്തിയ മുഴുവന്‍ കൊള്ളയും പുറത്തു കൊണ്ടുവരും. ജനവിരുദ്ധ സര്‍ക്കാരിനെ തുറന്നു കാണിക്കും.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ സമരങ്ങളുണ്ടാവും. ഡിലിമിറ്റേഷന്‍ ബില്‍ ജനവിധി അട്ടിമറിക്കാനാണ്. യുഡിഎഫ് അതിനെ പിന്തുണയ്ക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.