മില്ലറിനു സെഞ്ചുറി; ഓസീസിനു 213 റണ്‍സ് വിജയലക്ഷ്യം
Thursday, November 16, 2023 7:20 PM IST
കോൽക്കത്ത: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 24ന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറാണ് കരകയറ്റിയത്. 116 പന്തുകൾ നേരിട്ട മില്ലർ 101 റണ്‍സെടുത്താണ് മടങ്ങിയത്. എട്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിംഗ്സ്.
ഹെൻ റിച്ച് ക്ലാസനും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 48 പന്തിൽ 47 റണ്‍സായിരുന്നു ക്ലാസന്റെ സന്പാദ്യം.
ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹസിൽവുഡും ഹെഡും രണ്ട് വിക്കറ്റ് വീതവും നേടി.