സോളാർ കേസ്: ഗണേഷ് കുമാറും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി
Thursday, November 9, 2023 1:23 PM IST
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ ഗണേഷ് കുമാർ എംഎൽഎയും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. ഗണേഷ്കുമാര് ഇന്നും കോടതിയില്‍ ഹാജരായില്ല. ഇതോടെ കേസ് ഡിസംബര്‍ ആറിലേക്ക് മാറ്റി. കൊട്ടാരക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
സോളാർ ഗൂഢാലോചന കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജിയും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന നിദേശമാണ് ഹൈക്കോടതി നൽകിയത്.
സോളാർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേർത്തെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.