കേരള വർമ കോളജിലേക്ക് കെഎസ്യു മാർച്ച്; നേരിയ സംഘർഷം
Monday, November 6, 2023 1:29 PM IST
തൃശൂർ: കേരള വർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്യു കോളജിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പോലീസ് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് വേണ്ടി അട്ടിമറിച്ചുവെന്ന് ആരോപിച്ച് നിരാഹാര സമരം നടത്തുന്ന കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ മാർച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷാണ് ഉദ്ഘാടനം ചെയ്തത്.
മാർച്ച് പോലീസ് തടഞ്ഞതോടെ പ്രകോപിതരായ പ്രതിഷേധക്കാരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. പിന്നീട് പ്രതിഷേധ പരിപാടിക്ക് ശേഷം പ്രവർത്തകർ പിരിഞ്ഞുപോവുകയായിരുന്നു.