മഴ ശക്തം: പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ഡെസ്ക്
Monday, October 30, 2023 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍. തെക്കേ ഇന്ത്യയ്ക്ക് മുകളിലും ബംഗാള്‍ ഉള്‍ക്കടലിലും കാറ്റ് ശക്തമാകുമെന്നും വടക്കന്‍ കേരളമടക്കമുള്ള സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
തമിഴ്‌നാട്ടിലും മഴ ശക്തമാകുകയാണ്. തിങ്കളാഴ്ച കേരളത്തിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.