ഡൽഹിയിലെ ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ
Saturday, October 28, 2023 5:56 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ ഒരു സ്ത്രീയുടേതുൾപ്പടെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാഫ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സൊഹ്റാബ് (28), യുപിയിലെ ലോനിയിൽ താമസിക്കുന്ന ആയിഷ (27) എന്നിവരാണ് മരിച്ചത്. ആയിഷ വിവാഹിതയും ഒൻപതും നാലും വയസുള്ള കുട്ടികളുടെ അമ്മയുമാണ്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. നൈലോൺ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സൊഹ്റാബിനെ കണ്ടെത്തിയത്. ആയിഷയെ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും ഡിസിപി ടിർക്കി പറഞ്ഞു.