ഇന്ന് വിദ്യാരംഭം; അറിവാൽ ഉയരാന്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
Tuesday, October 24, 2023 8:21 AM IST
കോട്ടയം: ചൊവ്വാഴ്ച വിജയദശമി; നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തുഞ്ചന്‍ പറമ്പിലും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെയുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് പേരാണ് വിദ്യാരംഭം കുറിക്കാന്‍ കുട്ടികളുമായെത്തിയിരിക്കുന്നത്.
പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിനും തുഞ്ചന്‍പറമ്പില്‍ 4.30 മുതലും വിദ്യാരംഭം തുടങ്ങി. സാംസ്കാരിക-സാഹിത്യരംഗത്തെ പ്രമുഖരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.