ഹാ​ങ്ഷൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ ഹോ​ക്കി​യി​ല്‍ വെ​ള്ളി​ മെ​ഡ​ലു​റ​പ്പി​ച്ച് ഇ​ന്ത്യ ഫൈ​ന​ലി​ല്‍ ക​ട​ന്നു. സെ​മി ഫൈനലിൽ ദ​ക്ഷി​ണ​ കൊ​റി​യ​യെ 5-3 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍​പ്പി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ അ​വ​സാ​ന ര​ണ്ടി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി ഹാ​ര്‍​ദി​ക് സിം​ഗ്, മ​ന്‍​ദീ​പ് സിം​ഗ്, ല​ളി​ത് ഉ​പാ​ധ്യാ​യ്, അ​മി​ത് രോ​ഹി​ദാ​സ്, അ​ഭി​ഷേ​ക് സിം​ഗ് എ​ന്നി​വ​ര്‍ ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. കൊ​റി​യ​യ്ക്കാ​യി ജും​ഗ് മാ​ഞ്ചെ ഹാ​ട്രി​ക് നേ​ടി​യെ​ങ്കി​ലും മ​റ്റാ​ര്‍​ക്കും ഗോ​ള്‍ നേ​ടാ​നാ​കാ​ഞ്ഞ​ത് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് ന​യി​ക്കു​ന്ന നീ​ല​പ്പ​ട ഗെ​യിം​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ ആ​റാം വി​ജ​യ​ത്തോ​ടെ​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തൊ​ടൊ​പ്പം, 2024ലെ ​പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് ഒ​രു പ​ടി​കൂ​ടി അ​ടു​ക്കാ​നും ഇ​ന്ത്യ​യ്ക്കാ​യി.

അ​ടു​ത്തി​ടെ ചെ​ന്നൈ​യി​ല്‍ വ​ച്ചു ന​ട​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ട്രോ​ഫി​യി​ല്‍ കി​രീ​ടം ഇ​ന്ത്യ​യ്ക്കാ​യി​രു​ന്നു. മ​ലേ​ഷ്യ​യെ ആ​ണ് അ​ന്ന് ഫൈ​ന​ലി​ല്‍ തോ​ല്‍​പ്പി​ച്ച​ത്. 1966, 1998, 2014 ഏ​ഷ്യ​ൻ ഗെ​യിം​സു​ക​ളി​ലാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ള്ള​ത്.

2018ലെ ​ജ​ക്കാ​ർ​ത്ത ഗെ​യിം​സി​ൽ വെ​ങ്ക​ല​ത്തി​ലൊ​തു​ങ്ങി​യ ഇ​ന്ത്യ സ്വ​ർ​ണം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​വും ഫൈ​ന​ലി​ലി​റ​ങ്ങു​ക. ജ​പ്പാ​ന്‍-​ചൈ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ പോ​രാ​ട്ട​ത്തി​ൽ നേ​രി​ടു​ക.