ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
Sunday, October 1, 2023 5:13 PM IST
കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. കോലഞ്ചേരിക്ക് സമീപം കടയിരുപ്പിലാണ് സംഭവം.
എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാലിയുടെ തലക്കാണ് വെട്ടേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണ്.
സംഭവത്തിൽ അയൽവാസിയായ അനൂപിനെ കൂനംകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.