കനത്ത മഴ; ഇടുക്കിയില്‍ വീട് തകര്‍ന്നു
Sunday, October 1, 2023 3:00 PM IST
ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയില്‍ വീട് തകര്‍ന്നു. കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്റെ വീടാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
രാവിലെ എട്ടരയോടെയാണ് സംഭവം. വീട് ഇടിഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ സുമേഷ് ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേയ്ക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.
വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.