പഞ്ചാബ് എഫ്സിയെ കീഴടക്കി മോഹന്ബഗാന്
Saturday, September 23, 2023 11:24 PM IST
കോല്‍ക്കത്ത: ഐഎസ്എല്‍ പത്താം സീസണിലെ മൂന്നാം മത്സരത്തില്‍ മോഹന്ബഗാന് എഫ്സിയ്ക്ക് വിജയം. പഞ്ചാബ് എഫ്സിയെയാണ് തോല്‍പ്പിച്ചത്.
കോൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരാന്ഗന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.
പത്താം മിനിറ്റില്‍ ജേസന്‍ കമ്മിംഗ്സിലൂടെ ബഗാനാണ് ആദ്യം സ്കോര്‍ ചെയ്തത്. 35-ാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസ് ലീഡ് ഇരട്ടിയാക്കി.
രണ്ടു ഗോളിന്റെ കടവുമായി രണ്ടാം പകുതിയിലിറങ്ങിയ പഞ്ചാബ് എഫ്സി 53-ാം മിനിറ്റില്‍ ലൂക്കാ മാസെനിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും 64-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് അടിച്ച ഗോള്‍ ബഗാന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.