എനിക്ക് ഇഷ്ടം പോലെ ജോലികളുണ്ട്; കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ്
Saturday, September 23, 2023 9:08 PM IST
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
തനിക്ക് ഇഷ്ടംപോലെ ജോലികളുണ്ടെന്നും ഷാജിയുടെ പരാമർശത്തിൽ മറുപടി പറയാനില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
"അന്തവും കുന്തവുമില്ലാത്ത മന്ത്രി' എന്നായിരുന്നു കെ.എം. ഷാജി മന്ത്രി വീണാ ജോർജിനെതിരേ ഉന്നയിച്ച അധിക്ഷേപം.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതേക്കുറിച്ചൊന്നും പറയാനില്ലെന്നു പറഞ്ഞ മന്ത്രി, ഞാൻ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ടെന്നും കൂട്ടിച്ചേർത്തു.
നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ത്രി കഴിഞ്ഞ എട്ടു ദിവസമായി പുതിയ രോഗബാധകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും പറഞ്ഞു.