മന്ത്രിസഭാ പുനഃസംഘടന: പ്രതികരിക്കാതെ മുഖ്യമന്ത്രി
Saturday, September 16, 2023 6:27 PM IST
ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതു നിങ്ങള് കൊണ്ടുനടക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.
സർക്കാർ രണ്ടരവർഷം തികയ്ക്കുമ്പോൾ മുൻതീരുമാനപ്രകാരം നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചാണ് അഭ്യൂഹങ്ങൾ ഉയർന്നത്.