ന്യൂ​ഡ​ല്‍​ഹി: ചൈ​ന- പാ​ക് അ​തി​ര്‍​ത്തി​ക​ളി​ല്‍ വ്യോ​മാ​ഭ്യാ​സ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ. ഈ ​മാ​സം നാ​ലി​നും 14നും ​ഇ​ട​യി​ല്‍ വ്യോ​മാ​ഭ്യാ​സം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

തൃ​ശൂൽ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ല്‍ സു​ഖോ​യ്, റ​ഫാ​ല്‍, മി​ഗ് അ​ട​ക്ക​മു​ള്ള പോ​ര്‍ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും പ​ങ്കെ​ടു​ക്കും. പ​ടി​ഞ്ഞാ​റ​ന്‍ വ്യോ​മ ക​മാ​ന്‍​ഡാ​ണ് പ​ത്ത് ദി​വ​സ​ത്തെ ശ​ക്തി​പ്ര​ക​ട​നം ന​ട​ത്തു​ക.

അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ നി​ര്‍​ണാ​യ​ക നീ​ക്കം. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​നെ ഉ​ള്‍​പ്പെ​ടു​ത്തി ചൈ​ന ഭൂ​പ​ടം പു​റ​ത്തു​വി​ട്ട​തി​ല​ട​ക്കം ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ലെ വ​ട​ക്ക​ന്‍ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ക. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പും സ​ന്ദേ​ശ​വും എ​ന്ന രീ​തി​യി​ലാ​ണ് ശ​ക്തി​പ്ര​ക​ട​നം.

ജി 20 ​ഉ​ച്ച​കോ​ടി ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ത്യ ശ​ക്തി​പ്ര​ക​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.