ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; റെയില്‍വേ പോലീസ് കേസെടുത്തു
Monday, August 14, 2023 10:20 AM IST
കണ്ണൂര്‍: ഒരേ സമയം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ആസൂത്രിതമെന്ന് റെയില്‍വേ. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു.
കണ്ണൂരിലും നീലേശ്വരത്തുമാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം.
കണ്ണൂരില്‍വച്ചാണ് തിരുവനന്തപുരം-എല്‍ടിടി നേത്രാവതി എക്സ്പ്രസിന്റെ എസി കോച്ചിന് നേരെയും മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്റെ എസി കോച്ചിന് നേരെയും ആക്രമണമുണ്ടായത്.
ഇതേസമയത്ത് നിലേശ്വരത്തുവച്ച് ഓഖ- എറണാകുളം എക്സ്പ്രസിന്റെ ജനറല്‍ കോച്ചിന് നേരെയും ആക്രമണമുണ്ടായി.
സംഭവത്തില്‍ നാല് പേരെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ മദ്യലഹരിയില്‍ കല്ലെറിഞ്ഞതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍ ഇവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് പിന്നീട് കണ്ടെത്തി.