ഉദ്ധവ് താക്കറെയുടെ വസതിയിൽ നിന്ന് മൂർഖൻപാമ്പിനെ പിടികൂടി
Monday, August 7, 2023 5:25 AM IST
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന(താക്കറെ വിഭാഗം) നേതാവുമായ ഉദ്ധവ് താക്കറെയുടെ വസതിയിൽ നിന്ന് മുർഖൻപാമ്പിനെ പിടികൂടി.
നാല് അടി നീളമുള്ള, കൊടും വിഷമുള്ള മൂർഖനെയാണ് ഞായറാഴ്ച ഉച്ചയോടെ താക്കറെ കുടുംബത്തിന്റെ വസതിയായ മാതോശ്രീയിൽ കണ്ടെത്തിയത്.
പാമ്പിനെ കണ്ടയുടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നു. ഇവർ നടത്തിയ തെരച്ചിലിൽ വീട്ടിലെ ജലസംഭരണ ടാങ്കിന് സമീപത്ത് നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിൽ തുറന്നുവിട്ടു.