പള്ളികളിൽ നിയമവിരുദ്ധ പിരിവ്; ലത്തീൻ അതിരൂപതയെ അധിക്ഷേപിച്ച് മന്ത്രി ശിവൻകുട്ടി
Monday, July 10, 2023 8:33 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്കു നേരെ ഉണ്ടായ പ്രതിഷേധങ്ങൾക്കു പിന്നാലെ ലത്തീൻ അതിരൂപതയെ അധിക്ഷേപിച്ച് മന്ത്രി വി. ശിവൻകുട്ടി. തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഇടയിലെ ചൂഷണം അവസാനിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.
അവിടെ ഓരോ പള്ളികളും നിയമവിരുദ്ധമായ പിരിവാണ് നടക്കുന്നത്. ഒരു കോടി രൂപയിലധികം പിരിവ് നടത്തുന്ന പള്ളികൾ ഉണ്ട്. എവിടെയാണ് അങ്ങനെ പിരിക്കാൻ തീരുമാനിച്ചത്. ഇതിനു സർക്കാർ അനുവാദമുണ്ടോ എന്നും മന്ത്രി ചോദിച്ചു.
പിരിക്കുന്ന പണത്തിന്റെ കണക്ക് എവിടെയാണ്. എന്തിനാണ് രണ്ട് ശതമാനവും അഞ്ച് ശതമാനവും പണപ്പിരിവ് നടത്തുന്നത്. ഇത് ഒരു തരത്തിലുള്ള ചൂഷണം തന്നെയാണ്. ഇതിനെ ഞങ്ങൾ എതിർക്കുന്നതുകൊണ്ടാണ് പ്രതിഷേധങ്ങളുമായി ഫാ. യൂജിൻ പേരേരയെ പോലുള്ള വൈദികർ രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിൽ മന്ത്രിമാര്‍ക്കുനേരെ അലറിയടുത്ത ഫാ. യൂജിൻ പെരേര മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്നും ശിവൻകുട്ടി ആരോപിച്ചു.
മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഫാ. യൂജിന്‍ പെരേര രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. ക്രമസമാധാനനില തകരുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തശേഷം മടങ്ങാനൊരുമ്പോള്‍ ഫാ. യൂജിന്‍ പെരേരയും ബിഷപ് തോമസ് നെറ്റോയും സ്ഥലത്തെത്തി. അലറിക്കൊണ്ട് എത്തിയ ഫാ. യൂജിന്‍ പെരേര മന്ത്രിമാരേയും കളക്ടറേയും തടയാന്‍ ആഹ്വാനം ചെയ്തതായും ശിവന്‍കുട്ടി ആരോപിച്ചു.