ല​ണ്ട​ൻ: 43-ാം വ​യ​സി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​വു​മാ​യി എ​ത്തി​യ മു​ൻ ചാ​മ്പ്യ​ൻ വീ​ന​സ് വി​ല്യം​സി​ന് വിം​ബി​ൾ​ഡ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ അ​ടി​തെ​റ്റി.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും ക​ന​ത്ത മ​ഴ മൂ​ലം തെ​ന്നി​ക്കി​ട​ന്ന പു​ൽ​ക്കോ​ർ​ട്ടി​ൽ വീ​ന​സ് അ​ടി​തെ​റ്റി വീ​ണു. ഇ​തോ​ടെ മൊ​മ​ന്‍റം ന​ഷ്ട​മാ​യ വീ​ന​സി​നെ യു​വ​താ​രം എ​ലീ​ന സ്വി​റ്റോ​ലീ​ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 6-4, 6-3.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ മ​ത്സ​രാ​ർ​ഥി​യാ​യ വീ​ന​സി​നെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്. മ​ത്സ​രം തു​ട​ങ്ങി 12 മി​നി​റ്റു​ക​ൾ വ​രെ കി​ടി​ല​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വീ​ന​സ്, 3-0 എ​ന്ന നി​ല​യി​ൽ ആ​ദ്യ സെ​റ്റി​ൽ മു​ന്നി​ട്ട് നി​ൽ​ക്ക​വെ​യാ​ണ് ഇ​ട​റി​വീ​ണ​ത്.

വോ​ളി ഷോ​ട്ടി​നാ​യു​ള്ള ശ്ര​മ​ത്തി​നി​ടെ ലാ​ൻ​ഡിം​ഗ് പി​ഴ​ച്ച് നി​ല​ത്തു​വീ​ണ വീ​ന​സി​ന്‍റെ വ​ല​തു​കാ​ൽ​മു​ട്ടി​നാ​ണ് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന് മു​മ്പും വ​ല​തു​കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റി​രു​ന്നു. വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ വീ​ന​സ് മ​ത്സ​ര​ത്തി​നി​ടെ ര​ണ്ട് ത​വ​ണ വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​രു​ന്നു.

അ​ഞ്ച് വ​ട്ടം വിം​ബി​ൾ​ഡ​ൺ ജേ​താ​വാ​യ വീ​ന​സ് നി​ല​വി​ൽ ഡ​ബ്ല്യു​ടി​എ റാ​ങ്കിം​ഗി​ലെ ടോ​പ് 500-നും ​പു​റ​ത്താ​ണ്.