തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ
Tuesday, June 27, 2023 7:51 PM IST
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് മരണമടഞ്ഞ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് എന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.
കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഈ മാസം 11-ന് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചാണ് ഭിന്നശേഷിക്കാരനായ നിഹാൽ തെരുവുനായ ആക്രമണത്തിൽ മരണമടഞ്ഞത്.