എഐ കാമറ വഴി പിഴചുമത്തൽ പ്രായോഗികമല്ല: ഋഷിരാജ് സിംഗ്
Monday, June 26, 2023 8:29 PM IST
കായംകുളം: എഐ കാമറകൾ വഴി ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ചുമത്തുന്നത് പ്രായോഗികമല്ലെന്നും അപ്രായോഗ്യമാണെന്നും മുൻ ഡിജിപി ഋഷിരാജ് സിംഗ്. കാമറകൾ സ്ഥാപിച്ചത് നല്ലതാണെങ്കിലും ഇത് വഴിയുള്ള പിഴ ചുമത്തലാണ് പ്രായോഗികമല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
നിരത്തുകളിൽ വാഹന പരിശോധന നടത്തി ഗതാഗത ലംഘനം ബോദ്ധ്യപ്പെടുത്തി പിഴ ചുമത്തുന്ന രീതി തന്നെയാണ് ഇവിടെ പ്രായോഗികമായിട്ടുള്ളത്. മറ്റുള്ള വിദേശ രാജ്യങ്ങളിൽ നിയമത്തെ ജനങ്ങൾ ഭയപ്പെടുന്നത് പോലെ ഇവിടുത്തെ ജനങ്ങൾ നിയമ സംവിധാനത്തെ ഭയക്കുന്നില്ല.
കാമറ വഴി പിഴ ചുമത്തിയ പലരും പിഴ ഒടുക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു.