കോഴിക്കോട്ട് രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു
Tuesday, June 20, 2023 6:58 PM IST
കോഴിക്കോട്: വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ചെമ്മത്തൂർ സ്വദേശികളായ നാണു, പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയാണ് ഇരുവർക്കും നേരെ തെരുവുനായ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് നിൽക്കുന്ന വേളയിലാണ് നാണുവിന്റെ കാലിൽ നായ കടിച്ചത്. റോഡിലൂടെ പോവുകയായിരുന്ന പവിത്രന്റെ ചെവിയിലാണ് തെരുവുനായ കടിച്ചത്.
ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.