എഐ കാമറ വാഹനമിടിച്ച് തകർന്ന സംഭവം; ഒരാൾ അറസ്റ്റിൽ
Saturday, June 10, 2023 8:28 PM IST
വടക്കഞ്ചേരി: വടക്കഞ്ചേരി-പുളിങ്കുട്ടം റോഡിൽ ആയക്കാട് മന്ദത്തിനടുത്ത് സ്ഥാപിച്ചിരുന്ന എഐ കാമറ വാഹനം ഇടിച്ച് തകർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുതുക്കോട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് വാഹനമിടിച്ച് കാമറ തകർന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒന്നാകെ കടപുഴകി സമീപത്തെ പറന്പിലേക്കു വീണിരുന്നു. സമീപത്ത് നിന്ന് ഏതോ വാഹനത്തിന്റെ തകർന്ന ചില്ലും സ്ഥലത്ത് കണ്ടെത്തിയിരുന്നു.
കാമറ പോസ്റ്റ് മന:പൂർവം ഇടിച്ചുതകർത്തതാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ് വരെ വാഹനം പോയി പിന്നീടു തിരിച്ചുവന്ന നിലയിൽ പാതയോരത്തെ പുല്ലിലെ ടയർപാടുകൾ കണ്ടതോടെയാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് വാഹനമിടിച്ച് എഐ കാമറ തകരുന്നതെന്ന് സ്ഥലം സന്ദർശിച്ച എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ദേവിദാസൻ അറിയിച്ചിരുന്നു.