ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബാ​ല​സോ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ട​സ്ഥ​ല​ത്ത് സ​ന്ദ​ര്‍​ശനം നടത്തി. കേന്ദ്ര റ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ച്ചു.

റെയില്‍വേ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ അദ്ദേഹം യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തഭൂമി സന്ദര്‍ശിച്ചത്. അ​പ​ക​ട സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ക​ട്ട​ക്ക് ജി​ല്ലാ​ ആശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.20-നാണ് ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം അപ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റാ​മ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ്, യ​ശ്വ​ന്ത്പു​ര്‍-ഹൗ​റ എ​ക്‌​സ്പ്ര​സ് എ​ന്നീ യാ​ത്രാ ട്രെ​യി​നു​ക​ളും ഒ​രു ച​ര​ക്ക് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.