കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി
Tuesday, May 30, 2023 7:06 PM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കാസർഗോഡ് ചെങ്കള സ്വദേശി സാബിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.