മൂലമറ്റത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു
Tuesday, May 30, 2023 2:05 PM IST
തൊടുപുഴ: മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11 ഓടെ ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. യുവാക്കൾ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയിൽ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഇരുവരും മുങ്ങിപ്പോയി.