പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
വെബ് ഡെസ്ക്
Sunday, May 28, 2023 3:56 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണമായാണ് കാണുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
"ജനങ്ങളുടെ ശബ്ദമാണ് പാർലമെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നു'- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വിമർശിച്ചു. ബിജെപി ഓഫീസല്ല, പാർലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും വേണുഗോപാൽ പറഞ്ഞു.