ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം, ഇതുവരെ ചെലവിട്ടത് 38 ലക്ഷം
Thursday, May 18, 2023 7:15 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുളത്തിന്റെ നവീകരണ ചുമതല.
കുളത്തിന്റെ നവീകരണത്തിനായി 2016 മേയ് മുതൽ ചെലവഴിച്ചത് 38.47 ലക്ഷം രൂപയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്റെ പരിപാലന ചുമതല.
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച നീന്തൽകുളം ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്.
നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികള്‍ക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.