രണ്ട് വയസിൽ താഴെയുള്ള യാത്രികർക്ക് ബേബി സീറ്റ് നിർബന്ധമെന്ന് ബാലാവകാശ കമ്മീഷൻ
Wednesday, May 10, 2023 9:26 PM IST
തിരുവനന്തപുരം: യാത്രാ വാഹനങ്ങളിൽ കുട്ടികൾ സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ.
കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ഇക്കാര്യം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റുകളിൽ മാത്രം ഇരുത്തുകയും വേണം. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കായി കാറുകളിൽ പ്രത്യേക ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടർവാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദേശം നൽകി.