കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിച്ചേക്കും
Saturday, April 29, 2023 11:26 AM IST
കോയമ്പത്തൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം(എംഎൻഎം) അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയാറെടുക്കുന്നു. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാവുമെന്നാണ് സൂചന.
കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്.
ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.