സ്വർണ വില കൂടി
Wednesday, April 26, 2023 1:50 PM IST
കൊച്ചി: സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ വില വർധിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
ഏപ്രിൽ 14ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.