പവന് വില കുറഞ്ഞു
Monday, April 24, 2023 1:22 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,565 രൂപയും പവന് 44,520 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് സ്വർണ വില കുറയുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായിരുന്നു.
ഏപ്രിൽ 14ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ റിക്കാർഡ് വില.