സ്വർണ വില കൂടി
Friday, April 21, 2023 12:50 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് വില 44,840 രൂപയും ഗ്രാമിന് 5,605 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നത്. വ്യാഴാഴ്ചയും പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
ഏപ്രിൽ 14ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.