സ്വർണ വിലയിൽ നേരിയ കുറവ്
Thursday, April 13, 2023 3:02 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് നേരിയ ഇടിവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമായി.
തുടർച്ചയായ രണ്ട് വ്യാപാര ദിനം വില ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ പവന് 640 രൂപയുടെ വർധനവുണ്ടായിരുന്നു.
ഏപ്രിൽ അഞ്ചിന് പവന് 45,000 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.