ബിഹാറിൽ ദേവാലയ ജീവനക്കാർക്ക് ക്രൂരമർദനം
Wednesday, April 12, 2023 11:14 AM IST
പാറ്റ്ന: മേഘാലയയിലെ ക്രൈസ്തവ ദേവാലയത്തിലെ ജീവനക്കാര്‍ക്ക് ബിഹാറില്‍ ക്രൂരമര്‍ദനം. പാറ്റ്നയില്‍ വച്ചാണ് സംഭവം നടന്നത്.
വഴിയില്‍ ഇവരെ തടഞ്ഞു നിര്‍ത്തിയ ഒരുസംഘമാളുകള്‍ അതിക്രമം നടത്തുകയായിരുന്നു. സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മ അപലപിച്ചു.
ബിഹാര്‍ പോലീസുമായി ബന്ധപ്പെടാന്‍ സംസ്ഥാന പോലീസിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ ബിഹാർ പോലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിനിരയായവർ മേഘാലയയിലേക്ക് മടങ്ങി. ബിഹാർ പോലീസ് ഒരുക്കിയ സുരക്ഷയിലായിരുന്നു ഇവരുടെ യാത്ര.