ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുൽ ഗാന്ധി
വെബ് ഡെസ്ക്
Tuesday, March 28, 2023 2:55 PM IST
ന്യൂഡൽഹി: പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുൽ ഗാന്ധി. വസതി ഒഴിയുമെന്ന് കാണിച്ച് ലോക്സഭാ ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ കത്തയച്ചു.
മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും രാഹുല്‍ കത്തിൽ വ്യക്തമാക്കുന്നു. നേരത്തേ, ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നൽകിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 22ന് മുന്‍പ് രാഹുല്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം നൽകിയിരുന്നത്.
2004ല്‍ രാഹുൽ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12ലെ ബംഗ്ലാവ് ഒഴിയാനാണ് നിർദേശം. എന്നാൽ വീട് ഒഴിയില്ലെന്നും അപ്പീൽ നൽകാനാണ് രാഹുലിന്‍റെ നീക്കമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.