കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് തോമസ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലാ​ണ് സം​സ്‌​കാ​രം.

ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍​ഹാ​ളി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ന്ത്യം. അ​ര്‍​ബു​ദ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ മൂ​ലം ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​രോ​ഗ്യനി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു.