എം.എം മണിക്കെതിരെ ബിജെപി നേതാവിന്റെ പരാതി
Sunday, March 26, 2023 11:10 AM IST
കോട്ടയം: എംഎല്‍എയും മുന്‍ മന്ത്രിയുമായ എം.എം. മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരിയാണ് പരാതി നൽകിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താന്‍ മണി ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി.
ഇടുക്കി പൂപ്പാറയില്‍ മണി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഹരി പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മണി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്നായിരുന്നു മണിയുടെ വാക്കുകള്‍.