എം.എം. മണിയുടെ മുഖത്ത് നോക്കുമ്പോള്‍ ചുട്ട കശുവണ്ടി പോലെയെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്
Tuesday, March 26, 2024 3:50 AM IST
മൂന്നാർ: സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ.ആര്. ശശി. മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ശശിയുടെ വിവാദ പരാമര്‍ശം.
ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വീനറുമായ ശശിയുടെ അധിക്ഷേപം.
ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തില്‍ ശശി പറയുന്നു. മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു ശശിയുടെ പരാമർശം.