മിസിസിപ്പിയിൽ ചുഴലിക്കാറ്റ്; 23 പേർ മരിച്ചു
Saturday, March 25, 2023 7:44 PM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. 160 കിലോമീറ്ററോളം ദൂരത്ത് നാശംവിതച്ച ചുഴലിക്കാറ്റിൽ നാല് പേരെ കാണാതായി. നിരവധി പേർക്ക് പരിക്കേറ്റു.
പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് അനുഭവപ്പെട്ടത്. നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. നിരവധി ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.