മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലി​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്ത് ലീ​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ഒ​ൻ​പ​ത് വി​ക്ക​റ്റി​നാ​യി​രു​ന്നു ഡ​ൽ​ഹി​യു​ടെ ജ​യം. സ്കോ​ർ: മും​ബൈ 109-8 (20), ഡ​ൽ​ഹി 110-1 (9).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ​യ്ക്ക് തു​ട​ക്കം മു​ത​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. 10 റ​ണ്‍​സി​നി​ടെ മൂ​ന്ന് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ​യാ​ണ് മും​ബൈ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (23), പൂ​ജ വ​സ്ത്ര​ക്ക​ർ (26), ഇ​സ്സി വോം​ഗ് (23), അ​മ​ൻ​ജോ​ത് കൗ​ർ (19) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

ഡ​ൽ​ഹി​ക്കാ​യി മ​രി​സാ​നെ കാ​പ്പ്, ശി​ഖ പാ​ണ്ഡെ, ജെ​സ് ജോ​നാ​സെ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​ങ്ങി​യ ഡ​ൽ​ഹി​ക്ക് 15 പ​ന്തി​ൽ 33 റ​ണ്‍​സെ​ടു​ത്ത ഷ​ഫാ​ലി വ​ർ​മ​യു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​നിം​ഗ് 22 പ​ന്തി​ൽ 32 റ​ണ്‍​സും ആ​ലീ​സ് കാ​പ്സി 17 പ​ന്തി​ൽ 38 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ ഡ​ൽ​ഹി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.