അഞ്ചലില്‍ എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം
Wednesday, March 15, 2023 3:33 PM IST
കൊല്ലം: അഞ്ചല്‍ പനച്ചിവിളയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ മോഷണശ്രമം. തിങ്കളാഴ്ച വൈകുന്നേരം എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ബാങ്ക് അധികൃതര്‍ എത്തിയപ്പോഴാണ് മെഷീൻ തുറന്നുകിടക്കുന്നതായി കണ്ടത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായത്. വിരലടയാള വിദഗ്ദധര്‍ സ്ഥലത്തി തെളിവെടുപ്പ് നടത്തി.
അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്യദേശ മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്കാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം.