ബ്രഹ്മപുരം മാലിന്യ പ്ലാന്റ്: സർക്കാർ ജനങ്ങളെ അപമാനിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
Wednesday, March 15, 2023 2:18 AM IST
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ 12 ദിവസംകൊണ്ട് കെടുത്തിയതു സർക്കാരിന്റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവൻ വച്ചു അഴിമതി നടത്തുകയായിരുന്നു കോർപറേഷനും സംസ്ഥാന സർക്കാരും ചെയ്തത്. ഇതിനു കൂട്ടുനിൽക്കുകയാണു കൊച്ചി കോർപറേഷനിലെയും പ്രതിപക്ഷമായ യുഡിഎഫും ചെയ്തത്. ബ്രഹ്മപുരം സംഭവത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമായിരുന്നു.
ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും നോക്കുകുത്തിയായിരുന്നു. കേരള മോഡലിന്റെ പരാജയമാണ് കൊച്ചിയിൽ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.