ഹോളി ആഘോഷത്തിനിടെ അപമാനിക്കപ്പെട്ട ജപ്പാൻ വനിത രാജ്യം വിട്ടു
Saturday, March 11, 2023 2:09 PM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ അപമാനിക്കപ്പെട്ട ജപ്പാന് വനിത ഇന്ത്യവിട്ടു. ബംഗ്ലാദേശിലേക്കാണ് യുവതി പോയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഇതുവരെയും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശിൽ എത്തിയ വിവരം ട്വിറ്ററിൽ കൂടിയാണ് യുവതി പോലീസിനെ അറിയിച്ചത്.
വിനോദ സഞ്ചാരിയായ യുവതിക്ക് നേരെ പഹാർഗഞ്ചിൽ വച്ചാണ് ഒരുകൂട്ടമാളുകളുടെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.