ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾക്ക് ഗുരുതരപരിക്ക്
Tuesday, March 7, 2023 1:07 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ റോമ ഗുപ്ത(63) മരിച്ചു. ഇവരുടെ മകൾ റീവ ഗുപ്ത(33), പൈലറ്റ് എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒറ്റ എൻജിൻ പപ്പർ ചിരോക്കി വിമാനമാണ് തകർന്നുവീണത്. കോക്പിറ്റിൽ നിന്ന് പുക ഉയരുന്ന വിവരം പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം.