കണ്ണൂരിൽ തെരുവ് നായ ആക്രമണം; 20 പേർക്ക് പരിക്ക്
Thursday, March 2, 2023 3:43 PM IST
കണ്ണൂർ: അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം. ഇരുപത് പേര്‍ക്ക് നായയുടെ കടിയേറ്റു.
പ്ലസ്ടു വിദ്യാർഥി അടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു.