ഭു​വ​നേ​ശ്വ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫൂ​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന് നി​രാ​ശ. ചാ​മ്പ്യ​ൻ പ​ട്ടം നി​ല​നി​ർ​ത്താ​നാ​യി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ​റ​ക്കാ​മെ​ന്ന ടീ​മി​ന്‍റെ ആ​ഗ്ര​ഹ​ത്തെ മ​ഹാ​രാ​ഷ്ട്ര സ​മ​നി​ല പൂ​ട്ടി​ട്ട് ത​ള​ച്ചു. 4 -4 എ​ന്ന നി​ല​യി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

പ്ലേ ​ഓ​ഫി​നാ​യി എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ക്ക​ണ​മെ​ന്ന സാ​ഹ​ച​ര്യം നി​ല​നി​ന്നി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ടൂ​ർ​ണ​മെ​ന്‍റ് പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​ക്കു​റെ അ​സ്ത​മി​ച്ച മ​ട്ടാ​ണ്.

ആ​ദ്യ പ​കു​തി​യി​ൽ 1 -4 എ​ന്ന നി​ല‍​യി​ൽ പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് കേ​ര​ളം സ​മ​നി​ല പി​ടി​ച്ച​ത്. 16-ാം മി​നി​റ്റി​ൽ സൂ​ഫി​യാ​നി​ലൂ​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ലീ​ഡെ​ടു​ത്ത​ത്. മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ, ഏ​കോ​പ​ന​മി​ല്ലാ​ത്ത പ്ര​തി​രോ​ധ നി​ര​യും ഗോ​ളി​യും പകച്ചുനിന്ന വേളയിൽ, ആ​ദ്യ ഗോ​ളി​ന് സ​മാ​ന​മാ​യൊരു ത്രൂ ​പാ​സ് സ്വീകരിച്ച് ഹി​മാ​ൻ​ഷു ലീ​ഡു​യ​ർ​ത്തി.

33-ാം മി​നി​റ്റി​ൽ സു​മി​ത് ക​ർ​വിം​ഗ് ഷോ​ട്ടി​ലൂ​ടെ മ​ഹാ​രാ​ഷ്ട്ര​യു​ടെ മൂ​ന്നാം ഗോ​ൾ നേ​ടി. 36-ാം മി​നി​റ്റി​ൽ വി​ശാ​ഖ് മോ​ഹ​ന​ൻ കേ​ര​ള​ത്തി​നാ​യി ഗോ​ൾ മ​ട​ക്കി. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ സൂ​ഫി​യാ​ൻ ത​ന്‍റെ ര​ണ്ടാം ഗോ​ളി​ലൂ​ടെ ടീ​മി​നെ 4 -1 എ​ന്ന നി​ല​യി​ലെ​ത്തിച്ചു.

സ്പോ​ട്ട് കി​ക്കി​ലൂ​ടെ നി​ജോ ഗി​ൽ​ബെ​ർ​ട്ടും(65')​ മി​ഡ് റേ​ഞ്ച് ഷോ​ട്ടി​ലൂ​ടെ വി. ​അ​ർ​ജു​നും(70') ഗോ​ളു​ക​ൾ മ​ട​ക്കി. പെ​ട്ടെ​ന്നെ​ടു​ത്ത ത്രോ​യി​ലൂ​ടെ ജി​ജോ ജോ​സ​ഫ് നേ​ടി​യ ഗോ​ൾ അ​നു​വ​ദി​ക്കാ​ൻ 15 മി​നി​റ്റി​ന്‍റെ വാ​ദ​പ്ര​തി​വാ​ദം വേ​ണ്ടി​വ​ന്നു. ത്രോ ​എ​ടു​ക്കു​മ്പോ​ൾ മ​ഹാ​രാ​ഷ്ട്ര താ​ര​ങ്ങ​ൾ വാ​ട്ട​ർ ബ്രേ​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന വാ​ദ​ത്തെ​ചൊ​ല്ലി​യാ​ണ് ത​ർ​ക്കം ന​ട​ന്ന​ത്.

തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​ക്ക് 15 മി​നി​റ്റ് അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്കോ​ർ ലൈ​നി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​ധി​ക​സ​മ​യ​ത്തി​ന് ര​ണ്ട് മി​നി​റ്റ് മു​ന്പ് ത​ന്നെ റ​ഫ​റി ഫൈ​ന​ൽ വി​സി​ൽ മു​ഴ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും വി​വാ​ദ തീ​രു​മാ​ന​ങ്ങ​ൾ നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ ഒ​ടു​വി​ൽ ഉ​യ​ർ​ന്നു.

ഒ​ഡീ​ഷ, പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ക​യും മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ലം അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ വ​രി​ക​യും ചെ​യ്താ​ൽ കേ​ര​ള​ത്തി​ന് പ്ലേ ​ഓ​ഫി​ൽ എ​ത്താം. നി​ല​വി​ൽ നാല് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ നാലാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം.