കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കേ​ര​ള​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും നെ​ഗ​റ്റീ​വാ​യി ആ​ണ് സം​സ്ഥാ​ന​ത്തെ അ​മി​ത് ഷാ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് എ​ങ്കി​ൽ അ​ത് തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സം​സ്ഥാ​ന​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ അ​മി​ത് ഷാ​യ്ക്ക് അ​വ​കാ​ശ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ കേ​ര​ള​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ഴി​ക്കോ​ട് ന​ട​ന്ന യു​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​ര സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ക​ര്‍​ണാ​ട​ക​യി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു കേ​ര​ള​ത്തെ കു​റി​ച്ചു​ള്ള അ​മി​ത് ഷാ‌​യു‌​ടെ പ​രാ​മ​ര്‍​ശം. സം​സ്ഥാ​നം സു​ര​ക്ഷി​ത​മാ​കാ​ൻ ബി​ജെ​പി ഭ​ര​ണം തു​ട​ര​ണം, നി​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്ത് കേ​ര​ള​മാ​ണ്. കൂ​ടു​ത​ൽ ഒ​ന്നും ഞാ​ൻ പ​റ​യേ​ണ്ട​ല്ലോ എ​ന്നാ​ണ് പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.