മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി; കാറിൽ കുടം എറിഞ്ഞ് പ്രതിഷേധം
Sunday, February 12, 2023 7:30 PM IST
പത്തനംതിട്ട: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കാറിന് നേരെ കാലിക്കുടം എറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മല്ലപ്പള്ളിയിൽ വച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധം നടന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കുടമേറ് നടന്നത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.